കെവിന്റെ മരണം; നീനുവിന്റെ പിതാവും സഹോദരനും പൊലീസ് പിടിയിൽ

ചൊവ്വ, 29 മെയ് 2018 (15:13 IST)
പ്രണയ വിവാഹത്തിന്റെ പേരിൽ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിൻ പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതികൾ പിടിയിൽ. കെവിന്റെ ഭാര്യ നീനുവിന്റെ പിതാവ് കൊല്ലം തെന്മല ഒറ്റക്കൽ സാനു ഭവനിൽ ചാക്കോ, സഹോദരൻ സാനു ചാക്കോ എന്നിവരാണ് കണ്ണൂരിൽ പൊലീസിന് കീഴടങ്ങിയത്.
 
കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടേയായിരുന്നുവെന്ന് നേരത്തെ നീനു വെളിപ്പെടുത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് സഹോദരനും സംഘവും ആണെന്ന് കാട്ടി പൊലീസിൽ പരാതിയും നൽകിയിരുന്നു. കേസിൽ പ്രതിചേർക്കുമെന്ന് സൂചന ലഭിച്ചതോടെയാണ് നീനുവിന്റെ പിതാവും മാതാവും സഹോദരനും ഒളിവിൽ പോയത്.
 
പൊലീസ് ഇവർക്കായി തമിഴ്‌നാട്ടിൽ ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കേസിൽ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. ചാക്കോ ജോൺ അഞ്ചാം പ്രതിയും. ഉടൻതന്നെ ഇരുവരെയും കോട്ടയത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ ഇവർ അപേക്ഷ നൽകിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍