അന്തിമതീരുമാനം കേന്ദ്രനേതൃത്വമായിരിക്കും എടുക്കുക. രാജിക്കാര്യം എന്‍സിപി തീരുമാനിച്ച് തന്നെ അറിയിക്കട്ടെ എന്നാണ് ഇടതുമുന്നണിയോഗത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാട്. നാളെ നടക്കുന്ന യോഗത്തില്‍ എകെ ശശീന്ദ്രന്‍ പക്ഷം ചാണ്ടിയുടെ രാജിയ്ക്കായി വാദിച്ചാലും അന്തിമ തീരുമാനം കേന്ദ്രനേതൃത്വം എടുക്കട്ടേയെന്ന നിലപാടാകും യോഗം സ്വീകരിക്കുക.