ദേശീയ ഗെയിംസ് അഴിമതി: പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം- കോടതി
ദേശീയ ഗെയിംസ് അഴിമതിയാരോപണത്തില്‍ വ്യക്തമായ അന്വേഷണം നടത്തി പതിനാല് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് നടന്ന ദേശീയ ഗെയിംസില്‍ വ്യാപകമായ തോതില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് വി ശിവന്‍കുട്ടി എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുതാപരമായ അന്വേഷണം നടത്താനാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ് നല്‍കിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നായിരുന്നു ശിവന്‍കുട്ടിയുടെ ആവശ്യം.
ഈ സാഹചര്യത്തില്‍ കോടതി സര്‍ക്കാരിനും സിബിഐയ്ക്കും നോട്ടീസ് അയച്ചു. എന്നാല്‍ ഹര്‍ജിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നോട്ടീസ് അയക്കേണ്ടതില്ലെന്നും കോടതി അറിയിച്ചു.