കമലിന്​ ഇവിടെ ജീവിക്കാൻ കഴിയില്ലെങ്കിൽ അദ്ദേഹം രാജ്യംവിട്ടു പോകണം: എ.എൻ രാധാകൃഷ്​ണൻ

തിങ്കള്‍, 9 ജനുവരി 2017 (11:42 IST)
സംവിധായകൻ കമലിന്​​ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി നേതാവ്​ എ.എൻ രാധാകൃഷ്​ണൻ. എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് കമൽ. രാജ്യത്തു ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യംവിട്ടു പോകണമെന്നു രാധാകൃഷ്​ണൻ വ്യക്തമാക്കി.
 
ദേശിയഗാനം ആലപിക്കു​ന്ന സമയത്ത് എഴുന്നേറ്റ്​ നിൽക്ക​ണോ എന്ന സംശയമുള്ള ആളാണ്​ കമൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നരഭോജിയെന്നു വിളിച്ചതിനുള്ള അംഗീകാരമാണ് അദ്ദേഹത്തിനു കിട്ടിയ ബോർഡ് ചെയർമാൻ സ്ഥാനമെന്നും രാധാകൃഷ്​ണൻ കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക