അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തിലേക്ക് എത്തിയവരില്‍ കൂടുതലും ലീഗുകാര്‍; യുഡിഎഫിലേക്കെന്ന് സൂചന

രേണുക വേണു

തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (06:59 IST)
പി.എവി.അന്‍വര്‍ എംഎല്‍എ യുഡിഎഫിലേക്കെന്ന് സൂചന. അന്‍വര്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് മുന്നണിയില്‍ ചേരാന്‍ ആഗ്രഹിക്കുകയാണെങ്കില്‍ യുഡിഎഫ് നേതൃത്വത്തിനു വിയോജിപ്പില്ല. അതേസമയം അന്‍വറിനെ ഇപ്പോള്‍ തന്നെ മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ട എന്ന നിലപാടിലാണ് കെപിസിസി. 
 
നിലമ്പൂരില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ അന്‍വറിനു പിന്തുണയുമായി നൂറുകണക്കിനു ആളുകള്‍ എത്തിയിരുന്നു. ഇതില്‍ കൂടുതല്‍ ആളുകളും ലീഗ് അണികളാണ്. മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലീഗ് പ്രവര്‍ത്തകര്‍ അന്‍വറിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തുകയായിരുന്നു. അന്‍വര്‍ മുന്നണിയിലേക്ക് എത്തുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന നിലപാടിലാണ് ലീഗ് നേതൃത്വവും. 
 
അതേസമയം അന്‍വറിനു രാഷ്ട്രീയമായി മറുപടി നല്‍കി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. പാര്‍ട്ടി അംഗങ്ങളായ ആരെങ്കിലും തെറ്റിദ്ധരിക്കപ്പെട്ട് അന്‍വറിനൊപ്പം ചേര്‍ന്നിട്ടുണ്ടെങ്കില്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ സിപിഎമ്മും രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. സോഷ്യല്‍ മീഡിയയിലൂടെ അന്‍വറിനെ തുറന്നുകാട്ടുമെന്നുമാണ് പാര്‍ട്ടി നിലപാട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍