കാമുകിയുടെ മാതാപിതാക്കളെ യുവാവ് വെട്ടിക്കൊന്നു
വയനാട് ഗുഡല്ലൂരിനടുത്ത് ഓവാലിയില്‍ യുവാവ് മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി. മീനങ്ങാടി സ്വദേശി ലെനിനാണ് കാമുകിയുടെ പിതാവിനെയും മാതാവിനെയും പിതാവിന്റെ അമ്മയെയും കൊലപ്പെടുത്തിയത്.
ഗൂഡല്ലൂര്‍ സ്വദേശികളായ ജോയി, ഗിരിജ. ജോയിയുടെ മാതാവ് അന്നമ്മ എന്നിവരെയാണ് ലെനിന്‍ കൊലപ്പെടുത്തിയത്.
വെട്ടേറ്റ ലെനിന്റെ കാമുകിയുടെ നില ഗുരുതരമാണ്. ഇവര്‍ക്കിടയില്‍ നിലനിന്നിരുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാധമിക വിവരം.