പി വി അൻവറിനെ വധിക്കാൻ ഗൂഡാലോചന നടത്തി ?, ആര്യാടൻ ഷൗക്കത്തിനെതിരെയുള്ളത് 2 കേസുകൾ

അഭിറാം മനോഹർ

ഞായര്‍, 1 ജൂണ്‍ 2025 (09:34 IST)
Aryadan Shoukath
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ നിലവിലുള്ളത് 2 കേസുകളെന്ന് സത്യവാങ്മൂലം. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഷൗക്കത്തിന്റെ പേരിലുള്ള കേസ് വിവരങ്ങളുള്ളത്.

അന്‍വറിനെ കൊല്ലാനായി ഷൗക്കത്തും കൂട്ടരും ഗൂഡാലോചന നടത്തിയെന്നതില്‍ പൂക്കോട്ടും പാടം സ്റ്റേഷന്‍ എടുത്ത കേസും അന്‍വറിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ കലാപാഹ്വാനം നടത്തുകയും നിയമവിരുദ്ധമായി സംഘം ചേരുകയും ചെയ്തതിന്റെ മറ്റൊരു കേസുമാണ് ഷൗക്കത്തിനെതിരെയുള്ളത്. അന്ന് നിയമവിരുദ്ധമായി സംഘം ചെയ്തതില്‍ ഷൗക്കത്ത് അടക്കം 500 പേര്‍ക്കെതിരെയാണ് നിലമ്പൂര്‍ പോലീസ് കേസെടുത്തത്. 3 കേസുകളും പി വി അന്‍വര്‍ എംഎല്‍എ ആയിരിക്കുമ്പോഴാണ് എടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍