ഇരിങ്ങാലക്കുട കരൂപ്പടന്നയില്‍ ഗൃഹനാഥനെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവം കൊലപാതകമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ ഭാര്യയാണ് കേസില്‍ അറസ്റ്റിലായത്. ഭര്‍ത്താവിന്റേത് സ്വാഭാവിക മരണമാണെന്ന് വീട്ടമ്മ ആവര്‍ത്തിച്ചെങ്കിലും പൊലീസിന് തോന്നിയ സംശയം വഴിത്തിരിവായി.
ഭര്‍ത്താവ് കുളിമുറിയില്‍ തലയിടിച്ചു വീണതാണെന്നാണ് സുഹറ പറഞ്ഞത്. എന്നാല്‍, ഈ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചു. അപ്പോഴാണ് ദുരൂഹത മറനീക്കി പുറത്തുവന്നത്. സുഹ്റ അടക്കമുള്ളവര്‍ നിരീക്ഷണത്തിലായിരുന്നു. തെളിവുകള്‍ നിരത്തിയുള്ള പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മുന്‍പിന്‍ സുഹ്റ കുറ്റം സമ്മതിക്കുകയായിരുന്നു.