രണ്ടുകുട്ടികളെ കഴുത്തറുത്ത് കൊന്ന ശേഷം പിതാവ് ജീവനൊടുക്കി
ഏഴും എട്ടും വയസുള്ള രണ്ടാണ്‍മക്കളെ കഴുത്തറുത്ത് കൊന്നശേഷം പിതാവ് ആത്മഹത്യ ചെയ്തു. ഓമശ്ശേരിയില്‍ തമിഴ്നാട് നെയ്വേലി സ്വദേശിയായ കോട്ടീശ്വരനാണ് വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കൊലപാതകം നടത്തിയത്.
ഭാര്യ വിജയലക്ഷ്മി വീട്ടിലില്ലാത്ത സമയത്ത് വീട്ടിലെത്തിയ കോട്ടീശ്വരന്‍ ഏഴും എട്ടും വയസുള്ള ഹേമചന്ദ്രന്‍, ഭുവനേഷ് എന്നിവരെ കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
മുക്കത്ത് ജെസിബി ഡ്രൈവറായിരുന്ന കോട്ടീശ്വരന്‍ ഒരു മാസമായി കുടുംബത്തോടെ ഓമശ്ശേരിയില്‍ താമസിച്ചുവരികയായിരുന്നു. കൊലപാതകത്തെ തുടര്‍ന്ന് പൊലീസ് കൂടുതല്‍ അന്വേഷണം തുടരുകയാണ്.