മദ്യലഹരിയിൽ മകൻ പിതാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു

എ കെ ജെ അയ്യര്‍

ചൊവ്വ, 24 മെയ് 2022 (17:12 IST)
ചെങ്ങന്നൂർ : മദ്യപിച്ചെത്തിയ മകൻ പിതാവുമായുണ്ടായ വാക്കുതർക്കത്തിനൊടുവിൽ സ്ക്രൂഡ്രൈവർ കൊണ്ട് പിതാവിനെ കുത്തിക്കൊന്നു. ബുധനൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ശ്യാമളാലയത്തിൽ തങ്കരാജ് എന്ന 65 കാരനാണു കൊല്ലപ്പെട്ടത്.

കഴിഞ്ഞ ദിവസം രാത്രി എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം അരിയന്നൂർ കോളനിയിൽ മദ്യപിച്ചെത്തിയ മകൻ സജീവൻ (36) പിതാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തുകയായിരുന്നു. സജീവനെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

സജീവൻ സ്ഥിരമായി മദ്യപിച്ചെത്തി പിതാവുമായി വഴക്കുണ്ടാക്കുമായിരുന്നു. അതിനാൽ അയൽക്കാർ ഇവരുടെ വഴക്കിൽ ശ്രദ്ധ നൽകിയില്ല. കുത്തേറ്റ വിവരം അറിഞ്ഞ അയൽവാസികൾ വന്നപ്പോൾ തങ്കരാജ് രക്തം വാർന്നു കിടക്കുകയായിരുന്നു.പോലീസും നാട്ടുകാരും ചേർന്ന് തങ്കരാജിനെ പരുമലയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍