മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും മികച്ച നടൻ മറ്റൊരാളാണ്!

ചൊവ്വ, 7 മാര്‍ച്ച് 2017 (12:34 IST)
മമ്മൂട്ടിയേക്കാളും മോഹൻലാലിനേക്കാളും മികച്ച നടൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആണെന്ന് എം എൽ എയും നടനുമായ മുകേഷ്. മികച്ച നടനാണ് മോദി‌യെന്ന് മുകേഷ് പറയുന്നു. നിയമസഭയില്‍ ഇന്നലെ നടന്ന ബജറ്റ് ചര്‍ച്ചയിലായിരുന്നു മുകേഷിന്റെ പരിഹാസത്തോടെയുളള വിമര്‍ശനം.
 
നോട്ട് പിന്‍വലിച്ച് ജനങ്ങളെ ദുരിതത്തിലാക്കിയ മോഡി അതൊക്കെ ജനങ്ങള്‍ക്ക് ഗുണം ചെയ്‌തെന്ന് നടിക്കുകയാണ്. ദേശീയ സിനിമാ അവാര്‍ഡിന് പരിഗണിച്ചിരുന്നെങ്കില്‍ അദ്ദേഹത്തെ മികച്ച നടനായി തെരഞ്ഞെടുക്കുമായിരുന്നെന്നും മുകേഷ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക