പ്രകൃതിവിരുദ്ധ പീഡനം : 46 കാരന് 14 വർഷം തടവ്
കാസർകോട് : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ആളെ കോടതി പതിനാലു വർഷത്തെ തടവിന് ശിക്ഷിച്ചു. കാഞ്ഞങ്ങാട് പനയാൽ കൃഷ്ണൻ എന്ന ആളെയാണ് ഹൊസ്ദുർഗ് അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ് കുമാർ ശിക്ഷിച്ചത്.
2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിമൂന്നുകാരനെ വീടിനടുത്തുള്ള കപ്പണ കുഴിയിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയണ് പ്രതി ഉപദ്രവിച്ചത്.
വിവിധ വകുപ്പുകളിലായാണ് ഇയാളെ ശിക്ഷിച്ചത്. പതിനാലു വർഷത്തെ സാധാരണ തടവിനൊപ്പം നാൽപ്പതിനായിരം രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറു മാസത്തെ അധിക തടവും അനുഭവിക്കണം.