മോഡി മന്ത്രിസഭയില്‍ കേരളമുണ്ടാകില്ല

വെള്ളി, 23 മെയ് 2014 (15:29 IST)
മോഡി മന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധി ഉണ്ടാവാനുള്ള സാധ്യത നിലവിലില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍.

രാജ്യസഭാംഗമായതിനാലാണ്‌  ഒ രാജഗോപാലിനെ വാജ്‌പേയ്‌ സര്‍ക്കാരില്‍ മന്ത്രിയാക്കിയത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതി വ്യത്യസ്തമാണെന്നും മുരളീധരന്‍ പറഞ്ഞു.

മന്ത്രിയില്ലെങ്കിലും കേരളത്തിന്റെ താല്‍ര്യങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നു പറഞ്ഞ അദ്ദേഹം നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് കേരളം കാണിക്കുന്ന തൊട്ടുകൂടായ്മ അവസാപ്പിക്കണമെന്ന് കേരള്‍ത്തിലെ രാഷ്ട്രീയ പാര്‍ട്ടികളോട് ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക