ദേശീയ ഗെയിംസ്: കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി

വ്യാഴം, 12 ഫെബ്രുവരി 2015 (19:42 IST)
ഗെയിംസ് സംഘാടനത്തില്‍ കേരളത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി കത്തയച്ചു.ഏഴായിരത്തിലേറെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ദേശീയ ഗെയിംസ് വിജകരമായി നടത്തുന്നതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞു തുടങ്ങുന്ന കത്തില്‍ യുവാക്കള്‍ക്കിടയില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് വളര്‍ത്താന്‍ ഇത്തരം ഇവന്റുകള്‍ സഹായിക്കുമെന്ന് പറഞ്ഞു.

ആഗോള തലത്തില്‍ കായിക രംഗത്തിനുള്ള പ്രാധാന്യം അധികം വൈകാതെ രാജ്യം തിരിച്ചറിയുമെന്ന് കത്തില്‍ പ്രധാനമന്ത്രി പ്രതീക്ഷിക്കുന്നുവെന്നും. സംഘാടകര്‍ക്കും മത്സരാര്‍ത്ഥികള്‍ക്കും കത്തിലൂടെ അഭിനന്ദനം അറിയിച്ചിട്ടുണ്ട്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ കത്ത് പുറത്തുവിട്ടത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക