അതിരാവിലെ യുവതിയെ കാണാനില്ല ! നവവധു ഒളിച്ചോടിയത് 125 പവന്‍ സ്വര്‍ണാഭരണങ്ങളുമായി

ഞായര്‍, 21 നവം‌ബര്‍ 2021 (09:16 IST)
നവവധു 125 പവന്‍ ആഭരണങ്ങളുമായി ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. ഉദുമ കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി, കാസര്‍കോഡ് സന്തോഷ് നഗറിലെ യുവാവ് എന്നിവര്‍ക്കെതിരെയാണ് ബേക്കല്‍ പൊലീസില്‍ ബന്ധുക്കളുടെ പരാതിയുള്ളത്. അതിരാവിലെ ഭര്‍ത്തൃവീടിന്റെ സമീപത്തുനിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറില്‍ കയറി പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവര്‍ കര്‍ണാടകയിലുണ്ടെന്ന് തിരിച്ചറിഞ്ഞതായി അന്വേഷണച്ചുമതലയുള്ള ബേക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ യു.പി.വിപിന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍