ഇപ്പോഴിതാ, കോഴിക്കോട്ടേക്കുവന്ന സുനിതാ വില്യംസ് മിശ്കാൽ പള്ളിയ്ക്കകം കണ്ടെന്നുള്ള വാർത്തകൾ വരുന്നു. സ്വന്തം സമുദായത്തിലെ സ്ത്രീകളെ കണ്ടാൽ, അകത്തേക്ക് കയറ്റാതെ ഉറഞ്ഞുതുള്ളുന്ന പുരോഹിതർ, പക്ഷെ സുനിതാ വില്ല്യംസിനെ കണ്ടപ്പോൾ കവാത്ത് മറന്നതെന്താണ്? ഇനിയിപ്പോൾ, പൊന്നാനിയിലെയും കുറ്റിച്ചിറയിലെയും ഒക്കെ പള്ളികളുടെ അകം കാണാൻ കേരളത്തിലെ സ്ത്രീകൾ ബഹിരാകാശം വരെ പോയിട്ട് വരേണ്ടതായുണ്ടോ ആവോ"- ഫർസാന ചോദിച്ചു.