മന്ത്രിസ്ഥാനം രാജി വെച്ചതോടെ മാണിയുടെ തിളക്കം വര്‍ദ്ധിച്ചെന്ന് വെള്ളാപ്പള്ളി

ബുധന്‍, 11 നവം‌ബര്‍ 2015 (15:46 IST)
മന്ത്രിസ്ഥാനം രാജി വെച്ചതോടെ കെ എം മാണിയുടെ തിളക്കം വര്‍ദ്ധിച്ചെന്ന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
മന്ത്രിസ്ഥാനം രാജി വെച്ചതോടെ മാണിയുടെ തിളക്കം കൂട്ടി. നേരത്തെ രാജി വെച്ചിരുന്നെങ്കില്‍ തിളക്കം കൂടിയേനെ എന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. പി ജെ ജോസഫ് പിന്നില്‍ നിന്ന് കുത്തിയെന്ന് മാണിക്ക് തോന്നുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 
പണം വാങ്ങിയവരും കൊടുത്തവരും ഒരേ കുറ്റമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 
തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി ജെ പിയുമായുള്ള സഖ്യം ഗുണം ചെയ്തുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക