മൈക്രൊ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂർ പൊലീസ് കേസെടുത്തു. എസ് എൻ ഡി പി യോഗം സംരക്ഷണ സമിതിയുടെ ഹർജ്ജി പരിഗണിച്ച ഹൈക്കോടതി കഴിഞ്ഞ ദിവസം വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.