മാത്യു ടി തോമസിന്റെ പ്രവർത്തനം മോശം; മന്ത്രിസ്ഥാനം പങ്കിടണമെന്ന് കൃഷ്ണൻകുട്ടി വിഭാഗം

ചൊവ്വ, 24 ജൂലൈ 2018 (10:16 IST)
മന്ത്രി മാത്യു ടി തോമസിനെതിരായ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ നീക്കത്തില്‍ ഇടപെട്ട് ജനതാദള്‍ എസ് കേന്ദ്രനേതൃത്വം. മന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ആവര്‍ത്തിച്ച് കൃഷ്ണൻകുട്ടി വിഭാഗം പരാതി നല്‍കിയിരുന്നെങ്കിലും ദേശീയ സെക്രട്ടറി അടക്കമുള്ള കേന്ദ്രനേതാക്കള്‍ മാത്യു ടി. തോമസിനെ മാറ്റേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.
 
എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തോടെ മന്ത്രിയെ നീക്കാനുള്ള ശ്രമം വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു ഇപ്പോഴുള്ള പുതിയ നീക്കം. സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടിയെ അനുകൂലിക്കുന്ന പക്ഷമാണ് മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ചർച്ചയാക്കിയത്. മാത്യു ടി. തോമസിനെതിരെ വര്‍ഗീയച്ചുവയുള്ള ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ ഒരുവിഭാഗം പ്രചാരണം തുടങ്ങിയിരുന്നു. 
 
മാത്യു ടി.തോമസിന്റെ പ്രവര്‍ത്തനം മോശമാണെന്നും, കൂടാതെ ഇതുവരെ മന്ത്രിയായിട്ടില്ലാത്ത മുതിര്‍ന്ന നേതാവായ കൃഷ്ണന്‍കുട്ടിക്ക് ഒരവസരം കൊടുക്കണം എന്നുമുള്ള രണ്ട് തലത്തിലാണ് ഈ ആവശ്യം ഉയർത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ഇത് രണ്ടും ചര്‍ച്ച ചെയ്തെങ്കിലും മന്ത്രിസ്ഥാനം വച്ചുമാറാനുള്ള ശ്രമത്തിന് പച്ചക്കൊടി കാട്ടിയില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍