അടുത്ത അധ്യയന വർഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്‌ക് നിർബന്ധം

ശനി, 25 ഏപ്രില്‍ 2020 (17:26 IST)
അടുത്ത അധ്യയനവർഷത്തിൽ കുട്ടികളും അധ്യാപകരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദേശം.പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം ‘സമഗ്രശിക്ഷാ കേരളക്കായിരിക്കും മാസ്‌ക് നിർമാണത്തിന്റെ ചുമതല.മെയ് 30 ന് മുമ്പ് വിദ്യാലയങ്ങൾക്കാവശ്യമായ മാസ്കുകൾ നിർമ്മിച്ചു നൽകാനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്നും കഴുകി അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാവുന്ന, 40 ലക്ഷം തുണി മാസ്കുകളാകും ആദ്യ ഘട്ടത്തിൽ തയാറാക്കുകയെന്നും സംസ്ഥാന പ്രൊജക്‌ട് ഡയറക്‌ടർ വ്യക്തമാക്കി.
 
മാസ്‌ക് നിർമാണത്തിനായി സമഗ്ര ശിക്ഷാ കേരളയിലെ ജീവനക്കാർ,സ്പെഷലിസ്റ്റ് അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ പ്രവർത്തകർ, പൂർവവിദ്യാർഥികൾ തുടങ്ങിയവരുടെ സന്നദ്ധ സേവനം ഉപയോഗപ്പെടുത്തും.അരക്കോടിയോളം വരുന്ന കുട്ടികൾക്കും അധ്യാപകർക്കുമാണ് മാസ്‌ക് നിർമിക്കുന്നത്.സൗജന്യ യൂണിഫോമിനുള്ള ഫണ്ടിൽനിന്നു പണം കണ്ടെത്തിയാവും തുണി വാങ്ങുക. ഒരു മാസ്‌കിന് പരമാവധി 3 രൂപ ചിലവഴിക്കും.അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡമനുസരിച്ചായിരിക്കും മാസ്‌ക് നിർമാണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍