ഇന്ന് ഒരാൾക്ക് മാത്രം രോഗം, 10 പേർക്ക് രോഗമുക്തി, ആശ്വാസതീരത്ത് കേരളം

വെള്ളി, 17 ഏപ്രില്‍ 2020 (18:20 IST)
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം .കോഴിക്കോട് അഴിയൂർ സ്വദേശിയായ 31കാരനാണ് രോഗം സ്ഥിരീകരിച്ചത്.അഴിയൂരില്‍ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച രോഗിയുടെ അടുത്ത സമ്പര്‍ക്കത്തിലുള്ള വ്യക്തിക്കാണ് പുതുതായി ഇന്ന് രോഗം സ്ഥിരീകരിച്ചത്.
 
അതേ സമയം സംസ്ഥാനത്ത് ഇന്ന് 10 പേർ രോഗമുക്തി നേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ അഭിമാനർഹമായ നേട്ടമാണ് ഇന്ന് സംസ്ഥാനം സ്വന്തമാക്കിയത്. ഇന്ന് രോഗമുക്തി നേട്ഇയവരിൽ 6 പേർ കാസർകോട് സ്വദേശികളും എറണാകുളം ജില്ലയിലെ 2 പേരും മലപ്പുറം ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നും ഓരോ ആളുകളുമാണുള്ളത്.ഇതുവരെ 255 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടിയത്.138 പേർ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
 
സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതോടെ വിവിധ ജില്ലകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 79,980 ആയി കുറഞ്ഞു. ഇവരിൽ 78,454 പേർ വീടുകളിലും 526 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 84 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 18,029 സാമ്പിളുകൾ പരിശോധനയ്‌ക്ക് അയച്ചപ്പോൾ 17,279 സാമ്പിളുകൾ നെഗറ്റീവായി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍