ഇടുക്കി ജില്ലയിലെ മറയൂരിലെ വനമേഖലയില്‍ കണ്ടെത്തിയ നവജാതശിശു മരിച്ചു. മതാപിതാക്കള്‍ ഉപേക്ഷിച്ച നിലയിലും പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയ നിലയിലുമായിരുന്നു ശിശു. വിറകു ശേഖരിക്കാനെത്തിയ സ്ത്രീകളാണ് കുട്ടിയെക്കണ്ടത്.
പൊലീസ് എത്തി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയായ റോസ് മേരിക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.