ആദ്യ ദിനം പൊളിച്ച ഹോളിഫെയ്ത്തിന്റെയും അല്‍ഫാ സെറിന്റെയും അവശിഷ്ടങ്ങള്‍ 21,000 ടണ്‍ വീതമുണ്ടെന്നാണ് കണക്കാക്കുന്നത്. കോണ്‍ക്രീറ്റും കമ്ബിയും അടങ്ങുന്നതാണ് കെട്ടിടാവശിഷ്ടങ്ങള്‍. കമ്പിയും അവശിഷ്ടങ്ങളും രണ്ടായി തിരിച്ച്, ഇതിനു ശേഷമുള്ള കോണ്‍ക്രീറ്റ് മാലിന്യം ആലുവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോംപ്റ്റ് എന്റര്‍പ്രൈസസാണ് ഏറ്റെടുക്കുക.
ഇന്ന് പൊളിച്ച ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പൊളിച്ച് ഇവയുടെ മാലിന്യങ്ങളും നീക്കം ചെയ്യാനുള്ള സമയവും 70 ദിവസമാണ്. കമ്പിയും സിമന്റും വേര്‍തിരിക്കാൻ വേണ്ടത് 45 ദിവസമാണ്. അവശിഷ്ടങ്ങള്‍, ചന്തിരൂരുള്ള യാര്‍ഡുകളിലേക്ക് മാറ്റുമെന്ന് പ്രോംപ്റ്റ് അധികൃതര്‍ പറയുന്നത്.