ക്വാറി ആക്രമിച്ചത് മാവോയിസ്റ്റ് അനുഭാവികളെന്ന് ചെന്നിത്തല

വെള്ളി, 2 ജനുവരി 2015 (11:20 IST)
കണ്ണൂരിലെ  നെടുംപൊയിലില്‍  ക്വാറിയ്ക്ക് നേരെ ആക്രമണം നടത്തിയത് മാവോയിസ്റ് അനുഭാവികളാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഇരുളിന്റെ മറവില്‍ ആക്രമണം ടത്തുന്ന മാവോയിസ്റുകള്‍ ഭീരുക്കളാണെന്നും ആക്രമണം സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മാവോയിസമെന്ന പേരില്‍ ടക്കുന്നത് സാമൂഹിക വിരുദ്ധ പ്രവര്‍ത്തങ്ങളാണ് ചെന്നിത്തല കൂട്ടിചേര്‍ത്തു

കണ്ണൂര്‍ നെടുംപൊയിലിലെ  ന്യൂ ഭാരത് ക്വാറിക്ക് നേരേ പുലര്‍ച്ചെ രണ്ടരയോടെയാണ്  മാവോയിസ്റ്റ്  ആക്രമണം നടന്നത്. ഒഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ ബന്ധിയാക്കിയ ശേഷമായിരുന്നു ആക്രമണം.
അക്രമികള്‍ ക്വാറി ഓഫീസ് കത്തിച്ചു. അക്രമത്തിന് പിന്നില്‍ അഞ്ചംഗ സംഘമെന്നാണ് സൂചന. സംഘത്തില്‍ ഒരു സ്ത്രീയുമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫീസുനിന്റെ പരിസരത്ത് സംഘം മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും ലഘുലേഘകളും പതിച്ചിട്ടുണ്ട്. ഓഫീസിലെ സെക്യൂരിറ്റി ക്യാമറ മാവോയിസ്റ്റുകള്‍ കൊണ്ടുപോയതിനാല്‍ സംഘത്തില്‍ എത്രപേരുണ്ടെന്ന് കൃത്യമായ വിവരങ്ങളില്ല.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക