വയനാട്ടില്‍ ഇന്നും വെടിവെപ്പ്; തണ്ടര്‍ബോള്‍ട്ട് അരിച്ചുപെറുക്കുന്നു

തിങ്കള്‍, 8 ഡിസം‌ബര്‍ 2014 (16:52 IST)
ഞായറാഴ്ച വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സേനയ്ക്ക് നേരെ മാവോയിസ്റ്റുകൾ  വെടിവെച്ചതിന് പിന്നാലെ തിങ്കളാഴ്ചയും കുറ്റ്യാടി വനമേഖലയിൽ വീണ്ടും വെടിവെപ്പുണ്ടായതായി സൂചന. അതേസമയം സംഭവം പൊലീസ് സ്ഥിരീകരിച്ചു.

തണ്ടര്‍ബോള്‍ട്ട് സേനയും പൊലീസും മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ തുടരുന്നതിനിടെയാണ് തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ പക്കന്തളം ചുരത്തിനോട് ചേർന്ന പ്രദേശത്തു നിന്നാണ് വെടിയൊച്ച കേട്ടത്. ഇതിനെ തുടര്‍ന്ന് തണ്ടർബോൾട്ടും പൊലീസും പരിശോധന കൂടുതല്‍ വ്യാപിപ്പിച്ചു.

വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം ചപ്പയില്‍ ആദിവാസി കോളനിയോടു ചേര്‍ന്ന വനത്തിലാണ് കേരള പൊലീസിലെ കമാന്‍ഡോ സംഘമായ തണ്ടര്‍ബോള്‍ട്ട് സേനയും മാവോയിസ്റ്റ് സംഘവും തമ്മില്‍ ഇന്നലെ വൈകിട്ട് അഞ്ചരയോടെ വെടിവയ്പുണ്ടായത്. സംഘത്തിന്റെ നീക്കങ്ങളെക്കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും. മാവോസിസ്റ്റുകള്‍ ഉപേക്ഷിച്ച വസ്ത്രങ്ങളും തൊപ്പിയും ബുള്ളറ്റ് കെയ്സുകളും പൊലീസ് കണ്ടെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക