മാണിയുടെ പേരില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കെപിസിസി യോഗത്തില്‍ വിമര്‍ശനം

ചൊവ്വ, 17 മാര്‍ച്ച് 2015 (12:44 IST)
സര്‍ക്കാര്‍ കെ.പി.സി.സി ഏകോപനസമിതി യോഗത്തില്‍ ധനകാര്യമന്ത്രി കെഎം മാണിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം. യോഗത്തില്‍ മാണിയുടെ പേരില്‍ പാര്‍ട്ടിക്ക് കനത്ത വില കൊടുക്കേണ്ടി വരുമെന്ന് കോട്ടയം ഡി.സി.സി പ്രസിഡന്റ് ടോമി കല്ലാനി പറഞ്ഞു.
 
നിയമസഭയിലെ പ്രതിപക്ഷ അതിക്രമത്തിനെതിരെ യു.ഡി.എഫ് ആഹ്വാനം ചെയ്ത കരിദിനാചരണം പാലായില്‍ വേണ്ടപോലെ നടന്നില്ലെന്നും ടോമി കല്ലാനി പറഞ്ഞു. മാണിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ വസ്തുത ഉണ്ടെന്നാണ് ജനം വിശ്വസിക്കുന്നതെന്നും കേരളത്തിലെ ഭൂരിഭാഗം ജനങ്ങള്‍ ഇങ്ങനെ വിശ്വസിക്കുന്നു. കേരളാ കോണ്‍ഗ്രസുകാര്‍ പോലും അത് വിശ്വസിക്കുന്നുണ്ടെന്നും ടോമി കല്ലാനി പറയുന്നു. 
 
യോഗത്തില്‍ ടുജിയും കല്‍ക്കരിപ്പാടവും തുടങ്ങിയ അഴിമതിയാരോപണങ്ങളാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുപി എയുടെ തോല്വിയ്ക്കിടയാക്കിയതെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. യോഗത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബിനെതിരേയും വിമര്‍ശനമുയര്‍ന്നു.
 

വെബ്ദുനിയ വായിക്കുക