ഗുണ്ടാ പിരിവ് നല്‍കാത്തതിനു യുവാവിനെ കല്ലുകൊണ്ടിടിച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഗുണ്ടാ പണം നല്‍കാതെ കടവരാന്തയില്‍ കിടക്കുന്നതിനാണു നിര്‍മ്മാണ തൊഴിലാളിയായ കര്‍ണ്ണാടക സ്വദേശി ശരണപ്പ എന്ന 34 കാരനെ കരിങ്കല്ലുകൊണ്ട് ഇടിച്ചു കൊന്നത്. ഇതോടനുബന്ധിച്ച് കാസര്‍കോട്ടെ ചെന്നിക്കര സ്വദേശി മണി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.