സീരിയൽ നടി ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; ആറ് പേര്‍ കസ്‌റ്റഡിയില്‍

ശനി, 22 ഒക്‌ടോബര്‍ 2016 (17:15 IST)
തൊടുപുഴ‌യ്‌ക്ക് സമീപം കദളിക്കാട്ട് ചലച്ചിത്ര നടി ഉൾപ്പെട്ട ആറംഗ പെൺവാണിഭ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വാഴക്കുളം തെക്കുംമലയിൽ നിന്നാണ് കാസർകോടു സ്വദേശിയായ സീരിയൽ നടിയുൾപ്പെടെയുള്ളവരെ പിടികൂടിയത്. ഇവരുടെ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

തെക്കുംമലയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനങ്ങൾ രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വീട്ടിൽ അസമയത്ത് സ്ത്രീകളും അപരിചതും വാഹനങ്ങളും വന്നു പോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാർ നേരത്തെ പൊലീസിനു പരാതി നൽകിയിരുന്നു.

വീട്ടിൽ നിന്നു രണ്ടു കാറുകളും ബൈക്കും പിടിച്ചെടുത്തു. പിടിയിലായവരെ വാഴക്കുളം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക