കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: മൂന്നുകിലോയുടെ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു

ശ്രീനു എസ്

വ്യാഴം, 1 ജൂലൈ 2021 (15:11 IST)
കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. മൂന്നുകിലോയുടെ സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു. മൂന്നുയാത്രക്കാരില്‍ നിന്നായാണ് 1.2 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തത്. മുസ്തഫ, ഷാഷി, ലുക്മാന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ മുസ്തഫ എന്നയാളില്‍ നിന്ന് 1320ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ഇയാള്‍ സോക്‌സിനുള്ളില്‍ വച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍