റെയിൽവേ ട്രാക്കിൽ കരിങ്കൽ മെറ്റൽ ഇളകിമാറിയ നിലയിൽ; മലബാർ എക്സ്പ്രസ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വെള്ളി, 7 ഏപ്രില്‍ 2017 (10:57 IST)
കാഞ്ഞങ്ങാടിനും കാസർകോടിനും ഇടയിൽ റെയിൽവേ ട്രാക്കിൽ കരിങ്കൽ മെറ്റൽ ഇളകിമാറിയ നിലയിൽ. ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരം– മംഗളൂരു മലബാർ എക്സ്പ്രസ് ട്രെയിൻ കടന്നു പോകുന്നതിന് മുൻപാണ് ഇത് സംഭവിച്ചത്. 
 
ഇത് ശ്രദ്ധയില്‍പ്പെട്ട ശേഷം ട്രാക്ക്മാൻ സിഗ്നൽ കാണിച്ച് ട്രെയിൻ നിർത്തിക്കുകയായിരുന്നു. ട്രാക്കിൽ പടക്കം പൊട്ടിച്ച് സിഗ്നൽ കാണിച്ചാത് കൊണ്ട് വലിയ അപകടമാണ് ഒഴിവായത്. ഇതേത്തുടർന്ന് കാസർകോടിനും കാഞ്ഞങ്ങാടിനും ഇടയിൽ ട്രെയിൻ സർവീസ് താത്കാലികമായി നിർത്തിവച്ചു. 
 
തുടര്‍ന്ന് മലബാർ എക്സ്പ്രസ് ട്രെയിൻ ചിത്താരിക്ക് സമീപം നിർത്തിയിട്ടു. ഒരു മീറ്ററോളം ഭാഗത്തെ മെറ്റലുകളാണ് മാറിയത്. ഇതോടെ ട്രാക്കിൽ വലിയ കുഴികള്‍ രൂപപ്പെട്ടിരുന്നു. വിവരമറിയിച്ചതിനെത്തുടർന്ന് കാസർകോട് നിന്ന് റെയിൽവേ എൻജിനീയറിങ് വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചു. തകരാറുകള്‍ പരിഹരിക്കാൻ ശ്രമം തുടരുകയാണ്.ഉച്ചയോടെ ഗതാഗതം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. 
 
                 
 

വെബ്ദുനിയ വായിക്കുക