ചെയ്യാത്ത തെറ്റിന് എന്തിനാണ് ശിക്ഷ? ശശീന്ദ്രനെ പിന്തുണച്ച് മാല പാർവതി

വെള്ളി, 31 മാര്‍ച്ച് 2017 (10:10 IST)
സ്വകാര്യ ചാനലിന്റെ മാപ്പു പറച്ചിലിനു ശേഷം എൽ ഡി എഫ് യോഗം ഇന്ന് ചേരുകയാണ്. എ കെ ശശീന്ദ്രനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവിളിക്കണമെന്ന് എൻ സി പിയിലെ ഒരു വിഭാഗം ആളുകൾ പറയുന്ന സാഹചര്യത്തിലാണ് മന്ത്രിസ്ഥാനം ആർക്കു നൽകണമെന്ന കാര്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചിരിയ്ക്കുന്നത്. അതേസമയം, ശശീന്ദ്രനെ പിന്തുണച്ച് നടിയും സാമൂഹിക പ്രവർത്തകയുമായ മാല പാർവതി രംഗത്തെത്തിയിരിക്കുകയാണ്.
 
മാല പാർവതിയുടെ വാക്കുകളിലൂടെ:
 
"അഭയം തേടിയെത്തിയ വീട്ടമ്മയോട് അധികാരത്തിലിരിക്കുന്ന മന്ത്രി, അധികാരമുപയോഗിച്ച് ഹീനമായി സംസാരിച്ചു " ഇതായിരുന്നു ആ വാക്കുകൾ. സ്റ്റിംഗ് ഓപ്പറേഷൻ ആയിരുന്നുവെങ്കിൽ ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി എന്നായിരുന്നു പറയേണ്ടിയിരുന്നത്. മാദ്ധ്യമങ്ങളെ വിശ്വസിക്കുന്ന ജനങ്ങളെ കബളിപ്പിച്ചത് എന്തിനായിരുന്നു? വിശ്വാസ വഞ്ചനയ്ക്ക് പരിഹാരം ഖേദം പ്രകടിപ്പിക്കലോ? ഇത് പെണ്ണിനും ആണിനും പൊതു സമൂഹത്തിന് ഗുണമില്ലാത്ത ''ഓപ്പറേഷൻ ° ആയി പോയി. മാദ്ധ്യമ രംഗത്തെ വിഷലിപ്തമാക്കുന്ന ഈ പ്രവണതയെയാണ് ഓപ്പറേറ്റ് ചെയ്ത് മാറ്റേണ്ടത് . ബ്ലാക്ക് മെയ്ലിംഗ്, ജേർണലിസം അല്ല ക്രൈം ആണ്.
 
Ak ശശീന്ദ്രനെ സർക്കാർ തിരിച്ച് വിളിക്കേണ്ടതാണ്.ചെയ്യാത്ത തെറ്റിന് ശിക്ഷ എന്തിന്?

വെബ്ദുനിയ വായിക്കുക