വളാഞ്ചേരി വട്ടപ്പാറയിലെ ദുരന്തം അവസാനിക്കുന്നില്ല: കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരു മരണം

ബുധന്‍, 20 ജൂലൈ 2016 (18:25 IST)
വളാഞ്ചേരി വട്ടപ്പാറ ദേശീയപാതയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റൊരു കാറില്‍ ഇടിച്ചതിന് ശേഷം തലകീഴായി മറിയുകയായിരുന്നു. 
 
ഡല്‍ഹിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകളുമായി കൊച്ചിയിലേക്ക് പോവുകയായിരുന്നു കണ്ടെയ്‌നര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയുടെ അകത്തുകുടുങ്ങിയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
അപകടത്തെ തുടര്‍ന്ന് പൊലീസും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ലോറിയുടെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. നിരന്തരമായി  അപകടങ്ങള്‍ സംഭവിക്കുന്ന ഒരു സ്ഥലമാണ് വളാഞ്ചേരിയിലെ വട്ടപ്പാറ.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക