ലോക്ക്ഡൗണ്‍ ലംഘനം: പൊലീസിന് പിഴയായി ലഭിച്ചത് 35 കോടിയിലേറെ രൂപ

എ കെ ജെ അയ്യര്‍

വ്യാഴം, 10 ജൂണ്‍ 2021 (17:21 IST)
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്  നിയന്ത്രണങ്ങളുടെ ലംഘനം നടത്തിയ സംഭവങ്ങളില്‍ പൊലീസിന് പിഴ ഇനത്തില്‍ ഇക്കൊല്ലം ഇതുവരെ 35 കോടി രൂപയിലേറെ ലഭിച്ചു. ജനുവരി ഒന്നാം തീയതി മുതല്‍ കഴിഞ്ഞ ചൊവ്വാഴ്ച വരെയുള്ള കാലയളവിലാണ് ഇത്രയധികം തുക പിഴയായി ലഭിക്കിച്ചത്.
 
പിഴയ്ക്കൊപ്പം ഇക്കാലയളവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച സംഭവത്തില്‍ 82630 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണ ലംഘത്തിനിന് കേരളം പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് പോലീസ് പിഴ ചുമത്തിയിട്ടുള്ളത്. ഇതനുസരിച്ച് 500 രൂപ മുതല്‍ അയ്യായിരം രൂപ വരെ പിഴ ഈടാക്കാം എന്നാണു വ്യവസ്ഥ.
 
അത്തരത്തില്‍ പിഴയായി മൊത്തം 35,17,57,048 രൂപയാണ് ലഭിച്ചത്. എന്നാല്‍ മെയ് 14 മുതല്‍ 20 വരെയുള്ള ലോക്ക് ഡൗണ്‍ കാലയളവില്‍ മാത്രം 1,96,31,100 രൂപ പിഴയിനത്തില്‍ ലഭിച്ചിട്ടുണ്ട്. കോവിഡ് നിയമ ലംഘനത്തിന് വ്യാപാര സ്ഥാപനങ്ങള്‍, നിയമം തെറ്റിച്ചുള്ള വിവാഹം, മറ്റു ചടങ്ങുകള്‍ എന്നിവയ്ക്ക് അയ്യായിരം രൂപയാണ് പിഴ ഈടാക്കുന്നത്.
 
മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപയും വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ രണ്ടായിരം രൂപയുമാണ് പിഴ ഈടാക്കുന്നത്. 
 
വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍