തെരഞ്ഞെടുപ്പ് നീട്ടി വെയ്ക്കാന്‍ ആലോചന ഉണ്ടായിട്ടില്ല, അതിനു താല്പര്യവുമില്ല. എത്രയും പെട്ടെന്ന് തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് യു ഡി എഫ് ആഗ്രഹിക്കുന്നതെന്നും രാഷ്‌ട്രീയമായി അനുകൂലമായ സാഹചര്യമാണ് യു ഡി എഫിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, എം പിമാരെയും എം എല്‍ എമാരെയും ഉള്‍പ്പെടെ എല്ലാ നേതാക്കളെയും പങ്കെടുപ്പിച്ച് 14 ജില്ലകളിലും യു ഡി എഫ് ജനറല്‍ ബോഡി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. യു ഡി എഫ് അടുത്ത മാസം 22 ആം തിയതി ക്ലിഫ് ഹൌസില്‍ ഏകോപനസമിതി യോഗം ചേരും.
അതേസമയം, യു ഡി എഫ് യോഗത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. കമ്മീഷന്‍ രാഷ്‌ട്രീയം കളിക്കുന്നെന്നും അതിനെ രാഷ്‌ട്രീയമായി നേരിടുമെന്നും യു ഡി എഫ് യോഗം തീരുമാനിച്ചു. യു ഡി എഫ് യോഗത്തില്‍ വാര്‍ഡ് വിഭജനത്തില്‍ ലീഗ് അതൃപ്‌തി അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.