സിസ്റ്റര്‍ ലിനിയുടെ ഓര്‍മകള്‍ക്ക് ഇന്ന് മൂന്നാണ്ട്

വെള്ളി, 21 മെയ് 2021 (10:13 IST)
നിപ ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക ലിനിയുടെ ഓര്‍മകള്‍ക്ക് മൂന്ന് വയസ്. നിപ രോഗികളെ ശുശ്രൂഷിക്കുന്നതിനിടെയാണ് സിസ്റ്റര്‍ ലിനിക്കും രോഗം ബാധിക്കുന്നത്. ലോകമെമ്പാടും കോവിഡ് മഹാമാരിയോട് പോരാടുന്ന ഈ വേളയില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലിനി നല്‍കുന്ന ഊര്‍ജ്ജം ചെറുതല്ല. 
 
2018 ലാണ് കേരളത്തില്‍ നിപ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കോഴിക്കോട് ചങ്ങരോത്ത് സൂപ്പിക്കടയില്‍ ഒരു കുടുംബത്തിലുള്ള എല്ലാവര്‍ക്കും അസാധാരണമായ അസുഖം കണ്ടെത്തുകയായിരുന്നു. സാബിത്ത് എന്ന യുവാവിന്റെ മരണശേഷമാണ് രോഗം നിപയാണെന്ന് അറിയുന്നത്. 
 
സ്വകാര്യ ആശുപത്രിയില്‍ നിന്നയച്ച സ്രവ സാംപിളുകള്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചു. ഒടുവില്‍ മേയ് 20 നാണ് ഫലം വന്നത്. ഔദ്യോഗികമായി നിപയാണെന്ന് സ്ഥിരീകരിച്ചത് മേയ് 20 നാണ്. കോഴിക്കോട് അതീവ ജാഗ്രതയിലായി. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ആയ ലിനിക്ക് അപ്പോഴേക്കും രോഗം പകര്‍ന്നിരുന്നു. നിപ രോഗികളുമായി ഇടപെടേണ്ടിവന്നതാണ് രോഗം പടരാന്‍ കാരണം. മേയ് 21 നാണ് ലിനി മരണത്തിനു കീഴടങ്ങിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍