ലൈറ്റ് മെട്രോ: ബോര്‍ഡ് യോഗം ഇന്ന്
തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിക്കായി രൂപവത്കരിച്ച കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന് തിരുവനന്തപുരത്തു ചേരും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
ലൈറ്റ് മെട്രോ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറിയും ധന അഡീഷനല്‍ ചീഫ് സെക്രട്ടറിയും ഉന്നയിച്ച അഭിപ്രായവ്യത്യാസങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ റൂട്ടില്‍ മാറ്റം വരുത്തുമെന്നാണു സൂചന.