സംഭവമറിഞ്ഞ് ആയിരങ്ങളാണ് ഇവിടേക്ക് ഒഴുകിയത്തെിയത്. അഞ്ച് മണിയോടെ വനംവകുപ്പിന്‍െറ സ്പെഷല്‍ ഫോഴ്സ് എത്തിയെങ്കിലും ഇവര്‍ക്ക് പുലിയെ പിടിക്കാന്‍ കഴിഞ്ഞില്ല. മയക്കുവെടിക്കുള്ള മരുന്ന് വയനാട് ജില്ലയില്‍നിന്ന് എത്തിക്കുന്നതും വൈകി. പുലി ചാടിപ്പോകാതിരിക്കാന്‍ ഒളിച്ച പുരയിടത്തിനുചുറ്റും വലകള്‍ ഉപയോഗിച്ച് മറച്ചിരുന്നു. രാത്രി 10.30ഓടെ പുരയിടത്തിലേക്ക് കയറിയ മയക്കുവെടി വിദഗ്ധന്‍ വയനാട് ഫോറസ്റ്റ് വെറ്റിനറി ഓഫിസര്‍ അരുണ്‍ സക്കറിയ രണ്ട് തവണ വെടിവെച്ചാണ് പുലിയെ മയക്കിയത്. വെടിയേറ്റ് 20 മിനിറ്റുകള്‍ക്കുശേഷം പുലിയെ കൂട്ടിലാക്കി.