കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സംസ്ഥാനത്തുടനീളം ഇന്ന് എല്‍ഡിഎഫ് പ്രതിഷേധം. ഏകദേശം 25000 കേന്ദ്രങ്ങളിലായാണ് എല്‍ഡിഎഫ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇത്തരത്തിലുള്ള സമരപരിപാടികളുമായി എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്.