പ്രതിഷേധ മനുഷ്യച്ചങ്ങലയില്‍ കൈകോര്‍ക്കാന്‍ അഞ്ച് ലക്ഷം പേര്‍; നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫ് മനുഷ്യച്ചങ്ങല വൈകിട്ട്

വ്യാഴം, 29 ഡിസം‌ബര്‍ 2016 (07:40 IST)
നോട്ട് നിരോധനത്തിനെതിരെ എല്‍ഡിഎഫിന്റെ പ്രതിഷേധ മനുഷ്യച്ചങ്ങല ഇന്ന്. സഹകരണ മേഖലയെയും സമ്പദ് വ്യവസ്ഥയെയെയും അടിമുടിയുലച്ച നോട്ട് പിന്‍വലിക്കല്‍ ദുരിതത്തിനെതിരെയാണ് അഞ്ച് ലക്ഷത്തിലേറെ പേര്‍ കൈകോര്‍ക്കുന്ന മനുഷ്യച്ചങ്ങല.  
 
ഇന്ന് വൈകിട്ട് അഞ്ചിന് കാസര്‍കോട് മുതല്‍ ആലപ്പുഴ വഴി രാജ്ഭവന്‍ വരെയാണ് ജനം പ്രതിഷേധത്തിന്റെ ചങ്ങല സൃഷ്ടിക്കുക. ദേശീയപാതയുടെ പടിഞ്ഞാറുവശത്തായിരിക്കും ചങ്ങലയൊരുക്കുക. പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലുള്ളവര്‍ ആലപ്പുഴയിലാണ് ചങ്ങലയില്‍ കണ്ണികളാവുക. വയനാട്, ഇടുക്കി ജില്ലകളിലും പ്രത്യേകം ചങ്ങലയൊരുക്കും. 
 
മന്ത്രിമാരും സംസ്‌കാരിക നായകരും എല്‍ഡിഎഫ് നേതാക്കളും വിവിധ ജില്ലകളില്‍ അണിചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്താണ് ചങ്ങലയില്‍ അണിചേരുക.
 
 

വെബ്ദുനിയ വായിക്കുക