മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ഹര്‍ജി നല്‍കി
ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
മാണിക്കെതിരായ വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്ന് ഹര്‍ജിയില്‍ അരോപിക്കുന്നു. അതിനിടെ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാര്‍ അസോസിയേഷന് ഭാരവാഹികള്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നാരംഭിച്ച നിയമസഭയുടെ ഹ്രസ്വ സമ്മേളനത്തില്‍ ബാര്‍ കോഴ വിഷയത്തില്‍ പ്രതിപക്ഷം വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്.