നിയമസഭ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാറില്‍ നിന്ന് മത്സരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് പി സി ജോര്‍ജ്. എന്നാല്‍, ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് തന്നെ മാറ്റിയെന്ന് ആരും അറിയിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ആരെയെങ്കിലും ചതിക്കാന്‍ ഇടതുപക്ഷത്തിന് കഴിയുമെന്ന് കരുതുന്നില്ല. തന്നെ മല്‍സരിപ്പിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഉറപ്പു നല്‍കിയിരുന്നു. പൂഞ്ഞാറില്‍ മല്‍സരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.
പി സി ജോര്‍ജിനെ വരുന്ന നിയമസഭാ തെഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാക്കേണ്ടതില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. അതേസമയം, മുതിര്‍ന്ന നേതാക്കളില്‍ തന്നെ പി സി ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്തം സംബന്ധിച്ച് സ്വരചേര്ച്ചയില്ലായ്മയുണ്ട്. പിണറായിയും വൈക്കം വിശ്വനും അടക്കമുള്ളവര്‍ പി സി ജോര്‍ജ് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്ന് പറയുമ്പോള്‍ കോടിയേരി അടക്കമുള്ളവര്‍ പി സി ജോര്‍ജിനെ പിന്തുണച്ച് രംഗത്തെത്തി.