രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ എല്‍ ഡി എഫും യു ഡി എഫും ഒന്നിച്ചുനില്‍ക്കും. ഇന്ന് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. സഹകരണമേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ എല്‍ ഡി എഫിനൊപ്പം ചേര്‍ന്ന് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു ഡി എഫ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ, കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ സഹകരണ വിഷയത്തില്‍ എല്‍ ഡി എഫുമായി ചേര്‍ന്ന് യു ഡി എഫ് പ്രക്ഷോഭം നടത്തില്ലെന്ന് പറഞ്ഞിരുന്നു. സുധീരന്റെ ഈ നിലപാടിനെ തള്ളിക്കൊണ്ടാണ് രമേശ് ചെന്നിത്തല യു ഡി എഫ് നിലപാട് വ്യക്തമാക്കിയത്.