മലപ്പുറം: കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യ'വേ ഒന്നര കിലോ സ്വർണ്ണം കവർന്ന കേസിൽ 3 പേർ പിടിയിലായി. പള്ളുരുത്തി സ്വദേശികളായ നിസാർ, നാഫൽ എന്നിവർക്കൊപ്പം കോഴിക്കോട് സ്വാ ദേശി ബാബു എന്നിവരാണ് പോലീസ് പിടിയിലായത്.
ബസിൽ യാത്ര ചെയ്ത തൃശൂരിലെ ജ്വലറി ജീവനക്കാരനായ ജിബിൻ്റെ ബാഗിൽ നിന്നാണ് സ്വർണ്ണം നഷ്ടപ്പെട്ടത്. ചങ്ങരംകുളം പോലീസാണ് ഇവരെ പൊക്കിയത്. ശനിയാഴ്ച രാത്രിയാണ് മലപ്പുറത്തെ എടപ്പാളിൽ വച്ച് ഒരു കോടി എട്ടുലക്ഷം രൂപാ വിലവരുന്ന 1512 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടത്. തിരൂരിലെ ജുവലറിയിൽ കാണിക്കുന്നതിനായി തൃശൂരിൽ നിന്നു കൊണ്ടുവന്ന സ്വർണ്ണമായി കവർച്ച ചെയ്യപ്പെട്ടത്.