വണ്ടര്‍ലായിലേക്ക് കൂടുതല്‍ സര്‍വീസുകള്‍: വനിതാ ദിനത്തില്‍ 20തോളം കെഎസ്ആര്‍ടിസി സര്‍വീസുകളില്‍ നിന്ന് ഉല്ലാസ യാത്രയ്ക്ക് എത്തിയത് ആയിരത്തോളം പേര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 9 മാര്‍ച്ച് 2022 (09:06 IST)
വനിതാ ദിനത്തോട് അനുബന്ധിച്ചു കെഎസ്ആര്‍ടിസിയുടെ ബഡ്ജറ്റ് ടൂര്‍സിന്റെ ഭാഗമായി  കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും വണ്ടര്‍ലായിലേക്ക് നടത്തിയ ഉല്ലാസ യാത്രക്ക് മികച്ച പ്രതികരണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 20 സര്‍വ്വീസുകളില്‍ ആയിരത്തോളം യാത്രക്കാരാണ് കെഎസ്ആര്‍ടിസിയില്‍ വനിതാ ദിനത്തില്‍ ഉല്ലാസത്തിനായി എത്തിയത്. കെഎസ്ആര്‍ടിസിയില്‍ എത്തിയ യാത്രക്കാരെ വണ്ടര്‍ലാ പാര്‍ക്ക് മാനേജര്‍ രവികുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
 
വണ്ടര്‍ലാ സഹകരിച്ച് കെഎസ്ആര്‍ടിസി നടത്തുന്ന ആദ്യ ബഡ്ജറ്റ് ടൂര്‍സ് സംരംഭമാണ് ഇത്. ഇതിന്റെ വിജയത്തോടെ കൂടുതല്‍ സര്‍വ്വീസുകള്‍ വണ്ടര്‍ലായിലേക്ക് നടത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍