കറന്റടിച്ച് കേരളം; വൈദ്യുതി നിരക്കില്‍ എട്ടര ശതമാനത്തോളം വർദ്ധന
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിച്ചു. നിരക്കുകൾ എട്ടര ശതമാനത്തോളം വർദ്ധിപ്പിച്ചു കൊണ്ട് റെഗുലേറ്ററി കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ശരാശരി എട്ടര ശതമാനമാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഗാര്‍ഹിക ഉപോക്താക്കള്‍ക്ക് ശരാശരി 24 ശതമാനവും കാര്‍ഷിക ഉപഭോക്താക്കള്‍ക്ക് 30 ശതമാനവുമാണ് വര്‍ധന നിലവില്‍ വന്നത്. നാൽപത് യൂണിറ്റ് വരെയുള്ള ഉപഭോഗത്തിന് നിരക്ക് വർധനയില്ല. അൻപത് യൂണിറ്റിന് മുകളിൽ രണ്ട് രൂപ എൺപത് പൈസയും, 250 യൂണിറ്റിന് മുകളിലുള്ള ഉപഭോഗത്തിന് അഞ്ച് രൂപയുമാകും വർധിപ്പിക്കുക.
ഫിക്സഡായുള്ള ചാർജ് വർധന നടപ്പാക്കിയിട്ടില്ല. വ്യാവസായിക ഉപയോക്താക്കൾക്ക് പത്ത് ശതമാനവും, കാർഷിക മേഖലയിൽ 30 ശതമാനവും വർധനവുണ്ടാകും. 40 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ ഉപോക്താക്കള്‍ക്ക് വൈദ്യുത നിരക്ക് വര്‍ധന ബാധകമല്ല. പുതുക്കിയ നിരക്ക് വര്‍ധന മറ്റന്നാള്‍ മുതല്‍ നിലവില്‍ വരും.