ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) നേതാവുമായ കെ എം മാണിയെ കെപിസിസിക്ക് പൂര്‍ണ വിശ്വാസമാണെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്. ആരോപണം ഉന്നയിച്ചവര്‍ക്ക് തന്നെയാണ് അതു തെളിയിക്കേണ്ട ബാധ്യത. മുന്നണിക്കുള്ളില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടോയെന്ന് സംശയിക്കുന്നു. മാണിക്കെതിരായ ആരോപണം വിശ്വസനീയമല്ലെന്നും സുധീരന് വ്യക്തമാക്കി.