മുല്ലപ്പള്ളി രാമചന്ദ്രൻ ഇടഞ്ഞ് തന്നെ, ഉടനൊന്നും തീരുമാനമാകില്ല? കെപിസിസി പുനഃസംഘടനാ തീരുമാനം നീളുന്നു

ബുധന്‍, 9 ജനുവരി 2019 (14:30 IST)
കെപിസിസി പുനഃസംഘടനാ തീരുമാനം നീളുകയാണ്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കൂടിക്കാഴ്ച നടത്തിയെങ്കിലും തീരുമാനമായില്ല.
 
ഭാരവാഹികളുടെ എണ്ണത്തിൽ കുറവ് ഉണ്ടാകണമെന്നാണ് ഹൈക്കമാൻഡ് നിലപാട്. അടുത്തയാഴ്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 15 ജനറൽ സെക്രട്ടറിമാർ 30 സെക്രട്ടറിമാർ 30 സെക്രട്ടറിമാർ എന്ന ധാരണയിലാണ് സംസ്ഥാന നേതൃത്വം 
 
ഭാരവാഹികളുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും പ്രവർത്തന മികവ് എന്നതാണ് രാഹുൽ ഗാന്ധി മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡം എന്നും മുകുൾ വാസ്നിക് നേതാക്കളെ അറിയിച്ചു. എന്നാൽ, ഭാരവാഹികളുടെ എണ്ണത്തിൽ കുറവ് വരുത്തുന്ന കാര്യത്തെ കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന് യോജിക്കാൻ കഴിയുന്നില്ല.
 
പുനഃസംഘടന സംബന്ധിച്ച് മുകുൾ വാസ്നിക്കുമായി ഉള്ള കൂടിക്കാഴ്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ സംസ്ഥാന നേതാക്കൾ വീണ്ടും ചർച്ചകൾ തുടരുകയാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍