കോഴിക്കോട് ചത്ത കോഴിയെ വിറ്റ കോഴിക്കട പൂട്ടിച്ചു, കടയിൽ സൂക്ഷിച്ച 1400 ചത്ത കോഴികളെ എടുത്തുമാറ്റി

വ്യാഴം, 10 നവം‌ബര്‍ 2022 (15:40 IST)
ചത്ത കോഴികളെ സൂക്ഷിച്ച കോഴിക്കോട് എരഞ്ഞിക്കലിലെ കോഴിക്കട കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. കടയിൽ നിന്നും 1400 ചത്ത കോഴികളെ എടുത്തുമായി. കടയിലെ അവശേഷിക്കുന്ന കോഴികളെയും മാറ്റി. എരഞ്ഞിക്കൽ ബൈപാസിലെ എംകെബി മാർക്കറ്റാണ് അടപ്പിച്ചത്.
 
കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ കെ സലീൽ പറഞ്ഞു. ഇന്ന് കടയിലും പരിസരത്തും അണുനശീകരണം നടത്തി ആരോഗ്യവകുപ്പ് വീണ്ടും പരിശോധന നടത്തും. ബുധനാഴ്ച അതിരാവിലെ മുതൽ പരിസരത്ത് ദുർഗന്ധം രൂക്ഷമായതോടെയാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്നത് ചത്ത കോഴികളെന്ന കാര്യം ശ്രദ്ധയിൽ പെട്ടതെന്ന് അയൽക്കാരനായ ഹരിദാസ് പറഞ്ഞു.
 
തൂവൽ മാറ്റാത്ത ചത്ത കോഴികളെ കടയിലെ ഫ്രീസറിലും സൂക്ഷിച്ചിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍