പീഡനം: പാസ്റ്റര്‍ അറസ്റ്റില്‍
പതിനേഴ് വയസുകാരിയെ ഗര്‍ഭിണിയാക്കിയ പാസ്റ്റര്‍ അറസ്റ്റിലായി. കോട്ടയം എരുമേലി തുമരംപാറ സാജന്‍ മത്തായിയെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു തവണ വിവാഹിതനായ സാജന്‍ മത്തായി കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഒടുവില്‍ വിവരം പെണ്‍കുട്ടി ബന്ധുക്കളോട് പറയുകയും ഇവര്‍ പീഡനകാര്യം പൊലീസില്‍ അറിയിക്കുകയുമായിരുന്നു.