ഗോഡ്സെയുടെ ശിഷ്യന്‍മാരാണ് ആര്‍എസ്എസുകാര്‍: വിഎസ്
മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഗോഡ്സെയുടെ ശിഷ്യന്‍മാരാണ് ആര്‍എസ്എസുകാരെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഇവര്‍ വാഴവെട്ടുന്ന
ലാഘവത്തോടെയാണ് മനുഷ്യരെ കൊന്നു വീഴ്ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗോഡ്സെയുടെ ശിഷ്യന്‍മാരായ ഇവര്‍ ഹിറ്റ്ലര്‍ കൂട്ടക്കൊല നടത്തുന്നതു പോലയാണ് പ്രവര്‍ത്തിക്കുന്നതെന്നും വിഎസ് അച്യുതാനന്ദന്‍ ആരോപിച്ചു. ഈ കൊലപാതകങ്ങള്‍ക്ക് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും വിഎസ് പറഞ്ഞു.
ആര്‍എസ്എസുകാര്‍ ഡിവൈഎഫ്ഐ നെടുമണ്‍കാവ് യൂണിറ്റ് പ്രസിഡന്റെ ശ്രീരാജിനെ കൊലപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഡിവൈഎഫ്ഐ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ് അച്യുതാനന്ദന്‍.